Bootstrap

സുവര്‍ണജൂബിലി സമ്മേളനം, 2023

സംസ്ഥാനതല ചിത്രരചന മല്‍സരം

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണജൂബിലി സമ്മേളനത്തോടനുബന്ധിച്ച്, എല്‍.പി (നാലാം ക്ലാസ് വരെ), യു.പി. (അ‍ഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെ), എച്ച്.എസ്. (എട്ട് മുതല്‍ പത്താം ക്ലാസ് വരെ) വിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (സ്റ്റേറ്റ് / സിബിഎസ്ഇ / ഐസിഎസ്ഇ) പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് (വാട്ടര്‍ കളറിംഗ്) എന്നിവയില്‍ സംസ്ഥാനതല ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു. 2022, ഡിസംബര്‍ മാസം നാലാം തീയതി (ഞായര്‍), തിരുവനന്തപുരം, മ്യൂസിയം കോമ്പൗണ്ടില്‍ രാവിലെ 9.30 മണിക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2022 നവംബര്‍ 30. അസോസിയേഷന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസില്‍ വച്ച്, ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു. എല്‍.പി. വിഭാഗത്തിലെ 5 പേര്‍ക്ക്, ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് പുറമെ സമാശ്വാസ സമ്മാനവും നല്‍കുന്നതാണ്.


നിബന്ധനകള്‍

  1. 2022-2023 വര്‍ഷത്തെ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം മല്‍സര ദിനത്തില്‍ ഹാജരാക്കേണ്ടതാണ്.
  2. ചിത്ര രചനക്കാവശ്യമായ രചനാ ഉപകരണങ്ങള്‍ കുട്ടികള്‍ കൊണ്ടുവരേണ്ടതും പേപ്പര്‍ സംഘാടക സമിതി നല്‍കുന്നതുമാണ്.
  3. സംഘാടക സമിതി ആവശ്യപ്പെടുന്ന തീയതിയിലും സമയത്തും സ്ഥലത്തും, രക്ഷകര്‍ത്താവിന്റെ സ്വന്തം ചെലവില്‍ വിദ്യാര്‍ത്ഥിയെ മല്‍സരത്തിനായി എത്തിക്കേണ്ടതാണ്.
  4. മല്‍സരം / മല്‍സര തീയതി / മല്‍സര നിബന്ധനകള്‍ എന്നിവ മാറ്റുന്നതിനു സംഘാടക സമിതിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കുന്നതാണ്.
  5. തര്‍ക്കങ്ങള്‍ ഉണ്ടാകുന്നപക്ഷം സംഘാടക സമിതിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുന്നതാണ്.


വിശദവിവരങ്ങള്‍ക്ക്

എസ്. ബിനു,

കണ്‍വീനര്‍, സബ് കമ്മിറ്റി (കലാമത്സരങ്ങള്‍)

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍, സ്റ്റാച്യു, തിരുവനന്തപുരം

മൊബൈല്‍ - 7012762162