കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ
സുവര്‍ണ ജൂബിലി
ജീവനക്കാർക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും സംസ്ഥാനതല രചന മല്‍സരങ്ങൾ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്, ജീവനക്കാർക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കുമായി ചുവടെ പറയുന്ന വിഭാഗങ്ങളിൽ സംസ്ഥാനതല രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
(1) കഥാ രചന
(2) കവിതാ രചന
(3) ഉപന്യാസ രചന
മത്സര വിഭാഗങ്ങൾ
(1) സർക്കാർ ജീവനം - സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർക്കാർ - എയ്ഡഡ് മേഖലകളിലെ അധ്യാപകർക്കും ഈ വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്.
(2) പൊതുവിഭാഗം - പൊതുജനങ്ങൾ, കേന്ദ്ര സർക്കാർ ജീവനക്കാർ, പെൻഷൻകാർ, പൊതു - സ്വകാര്യ - സഹകരണ മേഖലാ ജീവനക്കാർ / തൊഴിലാളികൾ എന്നിവർക്ക് ഈ വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്.
മത്സര തീയതി: 2023, ജനുവരി മാസം 22 (ഞായര്‍)
സ്ഥലം: യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
സമയം: രാവിലെ 9.30 മണി
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 18/01/2023
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ www.ksea.in എന്നവെബ്സൈറ്റില്‍ പ്രവേശിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഓരോ മത്സര ഇനത്തിലും ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ www.ksea.in എന്ന വെബ്സൈറ്റിലും 7012762162 എന്ന മൊബൈൽ നമ്പറിലും ലഭിക്കുന്നതാണ്.
എസ്. ബിനു,
കൺവീനർ, കലാമത്സര സബ്കമ്മിറ്റി,
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ,
സ്റ്റാച്യു, തിരുവനന്തപുരം
മൊബൈൽ: 7012762162
ഇമെയിൽ: kseags@gmail.com
Website: www.ksea.in
നിബന്ധനകള്‍
1. സര്‍ക്കാര്‍ ജീവനം വിഭാഗത്തില്‍, സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർക്കാർ - എയ്ഡഡ് മേഖലകളിലെ അധ്യാപകർക്കും പങ്കെടുക്കാവുന്നതാണ്. ഈ വിഭാഗത്തില്‍ മല്‍സരിക്കുന്നവര്‍ ഓഫീസ് ഐഡന്റിറ്റി കാര്‍ഡ് / ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം മല്‍സര ദിനത്തില്‍ / സമ്മാനാര്ഹമാകുമ്പോള് ഹാജരാക്കേണ്ടതാണ്.
2. സംഘാടക സമിതി ആവശ്യപ്പെടുന്ന തീയതിയിലും സമയത്തും സ്ഥലത്തും, സ്വന്തം ചെലവില്‍ മല്‍സരത്തിനായി എത്തേണ്ടതാണ്.
3. മല്‍സരം / മല്‍സര തീയതി / മല്‍സര നിബന്ധനകള്‍ എന്നിവ മാറ്റുന്നതിനു സംഘാടക സമിതിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കുന്നതാണ്.
4. ഓരോ വിഭാഗത്തിലുള്ളവര്‍ക്കും എല്ലാ മല്‍സര ഇനങ്ങളിലും പങ്കെടുക്കാവുന്നതാണ്.
5. മലയാള ഭാഷയിലാണ് സൃഷ്ടികള്‍ നടത്തേണ്ടത്. വിഷയങ്ങള്‍ മല്‍സര സമയത്ത് നല്‍കുന്നതാണ്.
6. തര്‍ക്കങ്ങള്‍ ഉണ്ടാകുന്നപക്ഷം സംഘാടക സമിതിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുന്നതാണ്.