സംസ്ഥാനതല കലാ മല്‍സരങ്ങൾ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്, ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ചുവടെ പറയുന്ന വിഭാഗങ്ങളിൽ സംസ്ഥാനതല കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
(1) വിപ്ലവ ഗാനം (ഗ്രൂപ്പ്)
(2) നാടൻപാട്ട് (ഗ്രൂപ്പ്)
(3) നാടക ഗാനം (ഗ്രൂപ്പ്)
മത്സര വിഭാഗങ്ങൾ
(1) ജീവനക്കാർ
സംസ്ഥാന - കേന്ദ്ര സർക്കാർ ജീവനക്കാർ / സർക്കാർ - എയ്ഡഡ് അധ്യാപകർ / കേന്ദ്ര- സംസ്ഥാന പൊതുമേഖല ജീവനക്കാർ / അർദ്ധ സർക്കാർ/ സഹകരണ മേഖല ജീവനക്കാർക്ക് ഈ വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്.
(2) സ്കൂൾ വിഭാഗം
സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ.എസ്.സി സ്കൂളുകളിൽ 8,9,10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
(3) സര്‍വകലാശാല വിഭാഗം
ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബിടെക്ക്, ടെക്നിക്കല്‍ കോഴ്സുകള്‍,മറ്റ് പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
പ്രൈവറ്റ് രജിസ്ട്രേഷനിൽ / വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവർക്കും ഈ വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്.
==============
മത്സര തീയതി: 2023, ഫെബ്രുവരി മാസം 25 (ശനിയാഴ്ച), 26 (ഞായറാഴ്ച)
സ്ഥലം: കെ.എസ്.ഇ.എ. ഹാള്‍, സെക്രട്ടേറിയറ്റ് അനക്സ്-ന് സമീപം, സ്റ്റാച്യു, തിരുവനന്തപുരം
സമയം: രാവിലെ 9.00 മണി
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ www.ksea.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഓരോ മത്സര ഇനത്തിലും ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക്കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.
നിബന്ധനകള്‍
വിപ്ലവഗാന മത്സരം
1. ഗ്രൂപ്പിൽ 5 പേർ മുതൽ 10 പേർ വരെ ആകാം.
2. വിപ്ലവ ഗാനം മലയാളഭാഷയിൽ ഉള്ളതായിരിക്കണം.
3. വിപ്ലവഗാനം സ്വന്തം രചനയിലുള്ളതോ, സിനിമ, നാടകം എന്നീ മാധ്യമങ്ങളിൽ മുൻപ് വന്നിട്ടുള്ളതോ ആകാവുന്നതാണ് എന്നാൽ രചയിതാവിന്റെയും സംഗീത സംവിധായകന്റെ പേരുകൾ മത്സരാർത്ഥികൾ മത്സരവേളയിൽ വെളിപ്പെടുത്തേണ്ടതാണ്.
4. പരമാവധി 7 മിനിറ്റ് സമയമാണ് അനുവദനീയം. ആദ്യത്തെ 6 മിനിറ്റിൽ ഒരു മുന്നറിയിപ്പ് ബെൽ ഉണ്ടാകുന്നതാണ്.
5. കരോക്കെ, വാദ്യോപകരണങ്ങളുടെ അകമ്പടി എന്നിവ അഭികാമ്യം എന്നാൽ അവ മാർക്കിനുള്ള മാനദണ്ഡം അല്ല.
നാടൻപാട്ട് മത്സരം
1. ഗ്രൂപ്പിൽ 5 പേർ മുതൽ 10 പേർ വരെ ആകാം.
2. നാടൻ പാട്ട് മത്സരത്തിൽ പാട്ടിന്റെ പാരമ്പര്യം സ്റ്റേജിൽ വ്യക്തമാക്കണം.
3. പരമ്പരാഗതമായ നാടന്‍ പാട്ടുകൾ (അനുഷ്‌ഠാനപാട്ടുകൾ, ഉത്സവ പാട്ടുകൾ, കൃഷിപാട്ടുകൾ, വഞ്ചി പാട്ടുകൾ, കൊയ്ത് പാട്ട്, കളിപാട്ടുകൾ) മാത്രമേ ഉപയോഗിക്കാവു.
4. പ്രാദേശികമായ തനതു വാദ്യോപകരണങ്ങൾ അഭികാമ്യം എന്നാൽ അവ മത്സരാർത്ഥികൾ തന്നെ ഉപയോഗിക്കണം. പിന്നണി പാടില്ല.
5. ഇലക്ട്രോണിക് ഉപകാരണങ്ങളോ കരോക്കെ, സിഡി സംവിധാനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
6.വേഷ വിധാനങ്ങൾ ആകാം. എന്നാൽ അവ മൂല്യനിർണ്ണയതിന് പരിഗണിക്കുന്നതല്ല.
7. പരമാവധി 10 മിനിറ്റ് സമയമാണ് അനുവദനീയം.
8. ആദ്യത്തെ 9 മിനിറ്റിൽ ഒരു മുന്നറിയിപ്പ് ബെൽ ഉണ്ടാകുന്നതാണ്.
നാടകഗാന മത്സരം
1. ഗ്രൂപ്പിൽ 5 പേർ മുതൽ 10 പേർ വരെ ആകാം.
2. നാടകഗാനം മലയാളഭാഷയിൽ ഉള്ളതായിരിക്കണം.
3. നാടക ഗാനം ഭാഗമായിട്ടുള്ള നാടകത്തിന്റെ പേരും ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെ പേരുകൾ മത്സരാർത്ഥികൾ മത്സരവേളയിൽ വെളിപ്പെടുത്തേണ്ടതാണ്.
4. പരമാവധി 7 മിനിറ്റ് സമയമാണ് അനുവദനീയം.
5. ആദ്യത്തെ 6 മിനിറ്റിൽ ഒരു മുന്നറിയിപ്പ് ബെൽ ഉണ്ടാകുന്നതാണ്.
6. കരോക്കെ, വാദ്യോപകരണങ്ങളുടെ അകമ്പടി എന്നിവ അഭികാമ്യം എന്നാൽ അവ മാർക്കിനുള്ള മാനദണ്ഡം അല്ല.
മറ്റ് നിബന്ധനകള്‍
1. സര്‍ക്കാര്‍ വിഭാഗത്തില്‍ മല്‍സരിക്കുന്നവര്‍ ഓഫീസ് ഐഡന്റിറ്റി കാര്‍ഡ് / ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം മല്‍സര ദിനത്തില്‍ ഹാജരാക്കേണ്ടതാണ്.
2. സ്കൂള്‍ / സർവകലാശാല വിഭാഗങ്ങളില്‍ മല്‍സരിക്കുന്നവര്‍ ബന്ധപ്പെട്ട ഐഡന്റിറ്റി കാര്‍ഡ് / സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം മല്‍സര ദിനത്തില്‍ ഹാജരാക്കേണ്ടതാണ്.
3. മല്‍സരം / മല്‍സര തീയതി / മല്‍സര നിബന്ധനകള്‍ എന്നിവ മാറ്റുന്നതിനു സംഘാടക സമിതിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കുന്നതാണ്.
4. ഓരോ വിഭാഗത്തിലുള്ളവര്‍ക്കും എല്ലാ മല്‍സര ഇനങ്ങളിലും പങ്കെടുക്കാവുന്നതാണ്.
5. സംഘാടക സമിതി ആവശ്യപ്പെടുന്ന തീയതിയിലും സമയത്തും സ്ഥലത്തും, സ്വന്തം ചെലവില്‍ മല്‍സരത്തിനായി എത്തേണ്ടതാണ്. മത്സരത്തിനുണ്ടാവുന്ന ചെലവുകൾ മത്സരാ ത്ഥികൾ വഹിക്കേണ്ടതാണ്.
6. തര്‍ക്കങ്ങള്‍ ഉണ്ടാകുന്നപക്ഷം സംഘാടക സമിതിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ www.ksea.in എന്ന വെബ്സൈറ്റിലും 7012762162 എന്ന മൊബൈൽ നമ്പറിലും ലഭിക്കുന്നതാണ്.