Bootstrap

കനല്‍

സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം വരുന്ന വനിതാ ജീവനക്കാരെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഭാഗമായി വനിതാ സബ് കമ്മറ്റി രൂപീകൃതമായത്. വനിതാ ജീവനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും അവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനുമുള്ള വേദികൂടിയാണിത്. ഇതുവഴി താരതമ്യേന അസംഘടിതരായിരുന്ന വനിതാ ജീവനക്കാരെ രാഷ്ട്രീയമായി ബോധവത്ക്കരിക്കുന്നതിനും സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകരാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സംഘടന ആഹ്വാനം ചെയ്യുന്ന പ്രക്ഷോഭ പരിപാടികളില്‍ വനിതകളുടെ സജീവസാന്നിദ്ധ്യം ദൃശ്യമാണ്.

വനിതാമേഖലയുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 2021 ല്‍ വനിതാ സബ്കമ്മറ്റി ഏഴ് മേഖലകളായി തിരിക്കുകയും കണ്‍വീനര്‍മാരെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ വനിതാ അംഗങ്ങളും കണ്‍വീനര്‍മാരുമടങ്ങിയ കമ്മറ്റി ഉപരി കമ്മറ്റിയ്ക്കായി പ്രവര്‍ത്തിക്കുന്നു. 48-ാം വാര്‍ഷിക സമ്മേളനത്തില്‍ എടുത്ത തീരുമാനപ്രകാരം വനിതാ സബ് കമ്മറ്റി എന്നത് വനിതാ കമ്മറ്റി എന്നാക്കി മാറ്റുകയും 'കനല്‍' എന്ന് നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.