പി. വിശ്വംഭരന്‍ സ്മാരക ലൈബ്രറി
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ ഉള്ള പി. വിശ്വംഭരന്‍ സ്മാരക ലൈബ്രറി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മികച്ച സംഘാടകനും ആയിരുന്ന, അകാലത്തില്‍ പൊലിഞ്ഞു പോയ സഖാവ് പി. വിശ്വംഭരന്റെ സ്മരണാര്‍ത്ഥമാണ് ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നയപരിപാടികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമനുസൃതമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെ ഭാഗമായി വനിതാവേദിയും ബാലവേദിയും പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെ ഗ്രന്ഥശേഖരത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ബാലസാഹിത്യമുള്‍പ്പെടെ ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. സാഹിത്യ സാംസ്കാരിക സംവാദങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിമാസ പരിപാടി സംഘടിപ്പിക്കുന്ന നമ്മുടെ ലൈബ്രറി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് എന്ന തൊഴിലിടത്തിലെ വായന സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.