ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി സ. ടി ശശിധരൻ രചനയുടെ വേദിയിൽ
.jpg)
08 ജൂലൈ 2022
10:41
ധാർമ്മികതയുടെ പക്ഷത്ത് നിന്ന് തോൽക്കുക എന്നതാണ് അധർമ്മത്തിന്റെ പക്ഷത്ത് നിന്ന് ജയിക്കുന്നതിനേക്കാൾ യോഗ്യം എന്ന് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി സ. ടി ശശിധരൻ. കേരളാ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന ഇന്ത്യൻ ഭരണ കൂടത്തിൻ്റെ ഫാസിസ്റ്റ് മുഖത്തേയും വർഗ്ഗീയ നിലപാടുകളെയും തുറന്നു കാട്ടാനായി സംഘടിപ്പിച്ച വർഗ്ഗീയത, ഫാസിസം, ഭരണകൂടം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി.യ്ക്ക്ക്ക് അതിവേഗത്തിൽ പിടിക്കാൻ പറ്റുന്ന ഒരു സംസ്ഥാനമല്ല കേരളം. നരേന്ദ്രമോഡി ഭരണത്തിൽ കയറിയതല്ല, വലതുപക്ഷം കയറ്റിയിരുത്തിയതാണ്. ഒരു വിശുദ്ധ പശുവായിട്ടാണ് നമ്മൾ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. എന്നാൽ ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഈ വിശുദ്ധി ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രചന ജോ. കൺവീനർ സ. പി. പി. റീന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ. പൂവത്തൂർ ചിത്രസേനൻ സ്വാഗതവും സ. ജെയ്സൻ തോമസ് നന്ദിയും അർപ്പിച്ചു.