Bootstrap

ഇടതുഭരണത്തില്‍ പുനര്‍നിശ്ചയിക്കപ്പെടുന്ന സ്ത്രീ പദവി

Photo
twbs

13 ജൂലൈ 2022

twbs

10:25

ഇടതുഭരണത്തില്‍ പുനര്‍നിശ്ചയിക്കപ്പെടുന്ന സ്ത്രീ പദവി എന്ന വിഷയത്തെ അധികരിച്ച് മുന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയും സി.പി.ഐം. (എം) കേന്ദ്രകമ്മിറ്റി അംഗവുമായ സ. കെ.കെ. ശൈലജ ടീച്ചര്‍, എം.എല്‍.എ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി 'കനലി'ന്റെ വേദിയില്‍ പ്രഭാഷണം നടത്തി. ഫ്യൂഡല്‍, മുതലാളിത്ത വ്യവസ്ഥിതികളില്‍ നിന്നും കേരള സമൂഹത്തെ പുരോഗമനത്തിലേയ്ക്ക് നയിച്ചതില്‍ ഇടതുപക്ഷം വഹിച്ച പങ്കിനെക്കുറിച്ച് ടീച്ചര്‍ ചുരുക്കിപ്പറഞ്ഞു. ആ പുരോഗമന പാതയില്‍ത്തന്നെ കേരളം മുന്നോട്ടു പോകേണ്ടതിനെക്കുറിച്ചും അതില്‍ വനിതകള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ടാണ് പ്രഭാഷണം പൂര്‍ത്തിയാക്കിയത്. കനല്‍ ചെയര്‍പേഴ്സണ്‍ സ. സിന്ധു ഗോപന്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ കണ്‍വീനര്‍ സ. കവിത ഐ. സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ. റീന പി.പി. കൃതജ്ഞതയും രേഖപ്പെടുത്തി.