ആര്‍എസ്എസ് ലക്ഷ്യം ഭരണഘടനക്ക് പകരം മനുസ്മൃതി - നാസര്‍ കൊളായി

21 ജൂലൈ 2022
13:55
1925-ല്‍ രൂപീകൃതമായ ആര്‍എസ്എസ് ലക്ഷ്യം 2025 ഓടു കൂടി ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കലാണെന്നും, കമ്യൂണിസ്റ്റുകാരെയാണ് അവര്‍ ഒന്നാം നമ്പര്‍ ശത്രുക്കളായി കാണുന്നതെന്നും ശ്രീ. നാസര്‍ കൊളായി അഭിപ്രായപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച "മതനിരപേക്ഷത - പ്രസക്തിയും വെല്ലുവിളികളും" എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രചന കണ്‍വീനര്‍ എസ്. ബിനു ആധ്യഷ്യം വഹിച്ച പരിപാടിയില്‍, ജോയിന്റ് കണ്‍വീനര്‍മാരായ പി.പി. റീന സ്വാഗതവും, പൂവത്തൂര്‍ ചിത്രസേനന്‍ നന്ദിയും പറഞ്ഞു.