ശ്രീ. ടി. ഡി. രാമകൃഷ്ണന് വിശ്വംഭരന് സ്മാരക ലൈബ്രറിയുടെ വേദിയില്‍
_(1).jpg)
29 ജൂലൈ 2022
07:49
ചരിത്രവും മിത്തും ഫാന്റസിയും ഇടകലര്‍ത്തി മലയാളി വായനക്കാരെ വിഭ്രമിപ്പിച്ച പ്രിയപ്പെട്ട എഴുത്തുകാരന് ശ്രീ. ടി. ഡി. രാമകൃഷ്ണന് ജൂലായ് 27 ന് വിശ്വംഭരന് സ്മാരക ലൈബ്രറിയുടെ വേദിയില്‍ വായനക്കാരോട് സംവദിച്ചു. വായന മരിച്ചിട്ടില്ലെന്നും സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ വായനക്കാരന്റെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ടെങ്കിലും വായന സജീവമായിത്തന്നെ തുടരുന്നുണ്ടെന്നും ലോക സാഹിത്യത്തോട് കിടപിടിക്കത്തക്ക കൃതികള്‍ മലയാളത്തിലും ഉണ്ടാകുന്നുണ്ടെന്നും 2017 ലെ വയലാര്‍ അവാര്‍ഡ് ജേതാവായ അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിലെ കൃതികള്‍ ഉംഗ്ളീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ഒരു കാലമാണ് വരുന്നതെന്നും മലയാള സാഹിത്യം ലോകമെമ്പാടും വായിക്കപ്പെടുന്നഒരു കാലം വരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കു വച്ചു. സംഘടനാ പ്രസിഡന്റ് സ. പി. ഹണി ശ്രീ. ടി. ഡി. രാമകൃഷ്ണന് ഉപഹാരം നല്കി. യോഗത്തിൽ പി. വിശ്വംഭരൻ സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡൻ്റ് സ.ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സ.ലക്ഷ്മി പ്രതാപൻ സ്വാഗതവും സ.അനിൽകുമാർ നന്ദിയും പറഞ്ഞു.