Bootstrap

ഏകദിന ശില്പശാല സ. കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.

Photo
twbs

30 ജൂലൈ 2022

twbs

06:30

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏകദിന ശില്പശാല വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുകയുണ്ടായി. സി..ഐ. ടി. യു. അഖിലേന്ത്യാ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള ശിൽപശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ ചരിത്രം എന്ന വിഷയം സംബന്ധിച്ച് സ.കെ.ചന്ദ്രൻ പിള്ള ക്ലാസ് നയിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും നാളിതുവരെയും രാജ്യത്ത് വന്ന മാറ്റങ്ങളെയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെയും വർത്തമാനകാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കാലഘട്ടത്തിലും ലോകമാകമാനമുണ്ടാകുന്ന പുരോഗമനാത്മകമായ ജനാധിപത്യ മുന്നേറ്റങ്ങളെയും സംബന്ധിച്ച് വളരെ വിശദമായി സംസാരിച്ചു.കേരളത്തിൽ ഇടതു സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് പെട്ടെന്നുണ്ടായതല്ലെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റമാണെന്നും ആ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടത് വർഗ്ഗ പരമായ കാഴ്ച്ചപ്പാടിലാണെന്നും ആവർഗ്ഗ ബോധത്തിൻ്റെ അടിസ്ഥാനത്തിൽ ഇടതു സർക്കാരിനെ സംരക്ഷിക്കേണ്ടത് വർത്തമാനകാലത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ ചുമതലയാണെന്നും സ.കെ.ചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് സ.പി.ഹണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ.കെ.എൻ.അശോക് കുമാർ സ്വാഗതം ആശംസിച്ചു.