ഓണ സ്മൃതി ബഹു. മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

02 സെപ്റ്റംബര്‍ 2022
01:21
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വനിതാ കമ്മിറ്റി കനല്‍ 2022 സെപ്റ്റംബര്‍ 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഓണസ്മൃതി ബഹു. മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പത്നി ശ്രീമതി. കമലാ വിജയന്‍ ജീവനക്കാര്‍ക്ക് ഓണാശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തദവസരത്തില്‍ സെക്രട്ടേറിയറ്റിലെ ദിവസവേതനക്കാരിയായ സ. പുഷ്പാഞ്ചലിയ്ക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറി. സെക്രട്ടേറിയറ്റില്‍ ദേശാഭിമാനി വിതരണം നടത്തുന്ന അശോകന്‍, സെക്രട്ടേറിയറ്റിനു സമീപം പച്ചക്കറി വില്‍പ്പന നടത്തുന്ന ശാന്ത, പലചരക്ക് കട നടത്തുന്ന ശശികല, ചായക്കട നടത്തുന്ന ലീല, സരസ്വതി എന്നിവര്‍ക്ക് ശ്രീമതി. കമലാ വിജയന്‍ ഓണ സമ്മാനം വിതരണം ചെയ്തു. ഓണസ്മൃതിയോടനുബന്ധിച്ച് ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.