പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

15 സെപ്റ്റംബര്‍ 2022
04:32
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിസ്ഥിതി വിഭാഗമായ 'തണൽ' സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകരയിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബഹു. നെയ്യാറ്റിൻകര എം. എൽ. എ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറികളുടെ സ്വയം പര്യാപ്തതയ്ക്ക് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് മികച്ച പിന്തുണയാണ് പൊതു സമൂഹത്തിൽ നിന്നും ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തണൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ രാജ്മോഹൻ , കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ. കെ.എൻ അശോക് കുമാർ, സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാർ തണൽ കൺവീനർ സ. എം. പി. പ്രിയ മോൾ തുടങ്ങിയവർ പങ്കെടുത്തു. വെള്ളരി, പയർ, വെണ്ട, ചീര എന്നിവയാണ് കൃഷി ചെയ്തത്