Bootstrap

സ്റ്റാഫ് സഹകരണ സംഘത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

Photo
twbs

17 ഒക്ടോബര്‍ 2022

twbs

05:00

ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ (www.secretariatsociety.com) ഉദ്ഘാടനം സഹകരണ മുന്നണി കണ്‍വീനറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റുമായ സ. പി. ഹണി ഒക്ടോബര്‍ 15 ന് രാവിലെ 11 മണിയ്ക്ക് കെ.എസ്.ഇ.എ. ഹാളില്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് സ. എന്‍. സുബാഷ്, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ. കെ. എന്‍. അശോക് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 2022 ലെ മെരിറ്റ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള സൗകര്യം വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ദിവസേനെയുള്ള എം.ഡി.എസ്. ഫലവും വെബ് സൈറ്റില്‍ ലഭ്യമാണ്.