അക്ഷര നിറവ് 2022 സമ്മാനദാനം

20 ഒക്ടോബര്‍ 2022
15:38
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ടും പി. വിശ്വഭരൻ സ്മാരക ലൈബ്രറിയും സംയുക്തമായി നടത്തിയ അക്ഷര നിറവ് 2022 സമ്മാനദാനം സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് നിർവ്വഹിച്ചു. കവി പൂവത്തൂർ ചിത്ര സേനനെ ചടങ്ങിൽ വച്ച് ചീഫ് സെക്രട്ടറി ആദരിച്ചു. ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ. പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ജി. വേണുഗോപാൽ സ്വാഗതവും സെക്രട്ടറി ലക്ഷ്മി പ്രതാപൻ നന്ദിയും പറഞ്ഞു