Bootstrap

ശീതകാല പച്ചക്കറി വിളകളുടെ കൃഷിരീതി, പരിചരണം

Photo
twbs

10 നവംബര്‍ 2022

twbs

07:38

പച്ചക്കറി ഉദ്പാദനത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി ശീതകാല പച്ചക്കറി വിളകളുടെ കൃഷിരീതി, പരിചരണം എന്നിവയെക്കുറിച്ച് കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. പ്രമോദ് മാധവന്‍ ജീവനക്കാരോട് സംവദിച്ചു. 2022 നവംബര്‍ 05 ശനിയാഴ്ച ഉച്ചയ്ക്ക് 1.15 ന് കെ.എസ്.ഇ.എ. ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ തണല്‍ കണ്‍വീനര്‍ പ്രിയമോള്‍ എം.പി. അധ്യക്ഷയായിരുന്നു. പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശീതകാല പച്ചക്കറി വിളകളായ കാബേജ്, കാപ്സിക്കം, കോളിഫ്ലവര്‍, ബ്രൊക്കോളി, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെ ഹൈബ്രിഡ് വിത്തുകള്‍ വിതരണം ചെയ്യുകയുണ്ടായി.