ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഓണക്കോടിയുടെ വിതരണോദ്ഘാടനം

21 ഓഗസ്റ്റ് 2023
17:35
സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളീയർക്ക് കഷ്ടപ്പാടില്ലാത്ത ഓണക്കാലമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിത കമ്മിറ്റി - കനൽ ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഓണക്കോടിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബഹു. മന്ത്രി. കുഞ്ഞുങ്ങൾക്ക് ശിശുക്ഷേമ സമിതിയിൽ ഓണസദ്യയും കനൽ ഒരുക്കുന്നുണ്ട്. കനൽ ചെയർപേഴ്സൻ സ. സിന്ധുഗോപൻ, കൺവീനർ സ.കവിത ഐ., ജോ. കൺവീനർ സ. റീന പി. പി. എന്നിവർ സംസാരിച്ചു.