കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 51-ാം വാർഷിക സമ്മേളനം ആരംഭിച്ചു.
22 ഒക്ടോബര്‍ 2024
11:47
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഭൂരിപക്ഷ സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 51-ാം വാർഷിക സമ്മേളനം ആരംഭിച്ചു. എ.കെ.ജി. ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുന്ന സംസ്ഥാന കൗൺസിൽ യോഗം ചേർന്നു. അസോസിയേഷൻ പ്രസിഡൻറ് പി. ഹണി സമ്മേളനത്തിന് അധ്യക്ഷത നിർവഹിച്ചു. വൈസ് പ്രസിഡൻറ് സിന്ധു ഗോപൻ രക്തസാക്ഷി പ്രമേയവും സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ അനുശോചന പ്രമേയവും സെക്രട്ടറി കല്ലുവിള അജിത്ത് സീതാറാം യെച്ചൂരി അനുസ്മരണവും അവതരിപ്പിച്ചു. സെക്രട്ടറി എസ് എസ് ദീപു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടന- പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആർ. നിഷാ ജാസ്മിൻ വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.