Bootstrap

സ്പോര്‍ട്സ്

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ കായികാവേശം വളര്‍ത്തിയെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രൂപീകരിച്ചിട്ടുള്ള കായികവിഭാഗമാണ് 'സ്പോര്‍ട്സ്’. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി നിരവധിയായിട്ടുള്ള കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുകയും സംഘടനയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കും അവരുടെ മക്കള്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ക്ക് വേദി ഒരുക്കുകയും ചെയ്യാറുണ്ട്. ഒളിമ്പിക്സ്, ലോകകപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായികമാമാങ്കങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ജീവനക്കാരെ ഇത്തരം കായിക മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട് കായിക മത്സരങ്ങളും ക്വിസ് മത്സരങ്ങളും പ്രവചനമത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതുവഴി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കായിക നിലവാരം ഉയര്‍ത്തുന്നതിനും സംസ്ഥാന സിവില്‍ സര്‍വ്വീസ്, ദേശീയ സിവില്‍ സര്‍വ്വീസ് ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ സെക്രട്ടേറിയറ്റില്‍ നിന്നും മികവുറ്റ കായികപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിനും മികച്ച വിജയം കൈവരിക്കുന്നതിനും സെക്രട്ടേറിയറ്റ് ക്യാമ്പസില്‍ ഒരു മികച്ച കായിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും നാളിതുവരെയുള്ള സ്പോര്‍ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്.