തണല്‍
ആഗോളതാപനത്തിന്റെ വര്‍ദ്ധനവും, കടുത്ത കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതത്തിന്റെ രൗദ്രതയും തോതും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതക സാന്ദ്രീകരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നും, അത് കാലാവസ്ഥ പ്രതിസന്ധിക്കിടയിലാക്കുന്നുവെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം നിര്‍ണയിക്കുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായാണ് പ്രകൃതി സംരക്ഷണത്തെ സര്‍ക്കാര്‍ നോക്കി കാണുന്നത്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം വച്ചു കൊണ്ട് ഇ-വാഹനനയം ഉള്‍പ്പെടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിച്ചുകൊണ്ട് പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. പരിസ്ഥിതി സംരക്ഷണം വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്നും സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുക സര്‍ക്കാരിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കാണ് എന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ നാടിന്റെ സുസ്ഥിര വികസനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുള്ളവരാക്കുവാന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെയും കുടുംബാംഗങ്ങളേയും പങ്കാളികളാക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രൂപീകരിച്ച പാരിസ്ഥിതിക വിഭാഗം കമ്മിറ്റിയാണ് തണല്‍.