• 1
  • 2
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.
20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു.

KSEA - Flood Relief - Donation to CMDRF

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനൊന്ന് ലക്ഷം രൂപ സംഭാവന ചെയ്തു. സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കി അതിനായി ശേഖരിച്ച തുകയും, ജീവനക്കാർഅധികമായി സംഭാവന നൽകിയ തുകയും ചേർത്താണ് ഈ തുക സമാഹരിച്ചത്. തുക സംഘടന ജനറൽ സെക്രട്ടറി ശ്രീ. കെ.എൻ.അശോക് കുമാറും പ്രസിഡന്റ് ശ്രീ.പി. ഹണിയും ചേർന്ന് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ മുഴുവൻ ജീവനക്കാരോടും രണ്ടു ദിവസത്തെ ശമ്പളം CMDRF ലേക്ക് നൽകാൻ സംഘടന അഭ്യർത്ഥിച്ചു. മഴക്കെടുതിയുടെ ആദ്യഘട്ടത്തിൽ ജീവനക്കാരിൽ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യങ്ങളും മറ്റ് ആവശ്യവസ്തുക്കളും അടങ്ങിയ അഞ്ചു ടണ്ണോളം വരുന്ന സാമഗ്രികൾ ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് എത്തിച്ചിരുന്നു. 

joomla 1.6 themesparty poker bonus
Blue Joomla templates by Party Poker bonus