വിദ്യാർത്ഥികൾക്ക് സംസ്ഥാന ചിത്രരചന മല്‍സരം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ "രചന", സംസ്ഥാന ചിത്രരചന മല്‍സരം സംഘടിപ്പിക്കുന്നു.
മത്സര ഇനങ്ങൾ:
(1) പെന്‍സിൽ ഡ്രോയിംഗ്
(2) പെയിന്റിംഗ്
മത്സര വിഭാഗങ്ങൾ:
(1) നഴ്സറി വിഭാഗം
6 വയസിനു താഴെ പ്രായമുള്ള എൽകെജി, യുകെജി വിദ്യാർത്ഥികൾ
(2) ലോവർ പ്രൈമറി വിഭാഗം
ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍
(3) അപ്പര്‍ പ്രൈമറി വിഭാഗം
അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍
(4) ഹൈസ്കൂള്‍ വിഭാഗം
എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍
(5) ഹയര്‍ സെക്കണ്ടറി വിഭാഗം
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍
(6) കോളേജ് വിഭാഗം
ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍
മല്‍സര തീയതി:
2024 ഡിസംബര്‍ 22 (ഞായർ)
സമയം:
രാവിലെ 9.30 മണി മുതല്‍ 1.30 മണി വരെ
സ്ഥലം:
മ്യൂസിയം കോമ്പൗണ്ട്, തിരുവനന്തപുരം
അപേക്ഷിക്കാനുള്ള അവസാന തീയതി:
2024 ഡിസംബർ 18
രജിസ്ട്രേഷൻ:
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷാകർത്താക്കള്‍ www.ksea.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍, മല്‍സരം എന്നിവ സൗജന്യമാണ്.
നിബന്ധനകൾ:
(1) സ്റ്റേറ്റ്, സിബിഎസ്ഇ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഐസിഎസ്ഇ, ഐ.എസ്.സി സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു ബന്ധപ്പെട്ട മല്‍സര വിഭാഗങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
(2) ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബിടെക്ക്, എംഫില്‍, മറ്റ് പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് വിഭാഗത്തില്‍ മല്‍സരിക്കാവുന്നതാണ്. പ്രൈവറ്റ് രജിസ്ട്രേഷനിൽ / വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവർക്കും ഈ വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്.
(3) 2024-2025 വര്‍ഷത്തെ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ സ്കൂള്‍ / കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം മല്‍സര ദിനത്തില്‍ ഹാജരാക്കേണ്ടതാണ്. നേഴ്സറി വിഭാഗത്തില്‍ മല്‍സരിക്കുന്നവര്‍ക്ക് പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ ഐഡി കാര്‍ഡോ ഹാജരാക്കാവുന്നതാണ്.
(4) ചിത്ര രചനക്കാവശ്യമായ ഉപകരണങ്ങള്‍ (പെന്‍സില്‍, കളര്‍, റൈറ്റിംഗ് ബോര്‍ഡ് മുതലായവ) കുട്ടികള്‍ കൊണ്ടുവരേണ്ടതും ഡ്രോയിംഗ് ഷീറ്റ് (A3 size) സംഘാടക സമിതി നല്‍കുന്നതുമാണ്.
(5) പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് (വാട്ടർ കളറിംഗ്) എന്നിവക്കുള്ള വിഷയങ്ങള്‍ മല്‍സര സമയത്ത് നല്‍കുന്നതാണ്. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിഭാഗങ്ങൾക്ക് പെയിന്റിംഗിന് വാട്ടർ കളർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ നേഴ്സറി, ലോവര്‍ പ്രൈമറി വിഭാഗങ്ങള്‍ക്ക് പെയിന്റിംഗിനായി വാട്ടർ കളർ / കളർ പെൻസിൽ /സ്കെച്ച് പെൻ / ക്രായോൺസ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
(6) പെന്‍സില്‍ ഡ്രോയിംഗ് മല്‍സരം രാവിലെ 9.30 മണി മുതല്‍ 11 മണി വരെയും, പെയിന്റിംഗ് മല്‍സരം രാവിലെ 11.30 മുതല്‍ 1.30 വരെയും ആയിരിക്കുന്നതാണ്. ഓരോ വിഭാഗത്തിലുള്ളവര്‍ക്കും രണ്ട് മല്‍സര ഇനങ്ങളിലും (ഡ്രോയിംഗ് / പെയിന്റിംഗ്) പങ്കെടുക്കാവുന്നതാണ്.
(7) 2024-2025 വർഷത്തെ സ്കൂൾ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കാൻ സാധിക്കാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ, അപ്രകാരം രജിസ്ട്രേഷൻ സമയത്ത്, സ്കൂൾ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ സാക്ഷ്യപത്രം ഹാജരാക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾ, സമ്മാനാർഹരാവുകയാണെങ്കിൽ, ആയത് നിശ്ചിത സമയത്തിനുള്ളില്‍ ഹാജരാക്കേണ്ടതും, ഹാജരാക്കാൻ സാധിക്കാത്ത പക്ഷം, തൊട്ടടുത്ത വിദ്യാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്നതുമാണ്.
(8) മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് മല്‍സര ദിവസം നല്‍കുന്നതും, വിജയികളുടെ പേര് വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുന്നതുമാണ്. വിജയികള്‍ക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസില്‍ വച്ച്, ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യുന്നതാണ്. ഓരോ മല്‍സര വിഭാഗത്തിലേയും 5 പേര്‍ക്ക് വീതം, ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് പുറമെ, പ്രോല്‍സാഹന സമ്മാനമായി ട്രോഫിയും സര്‍ട്ടിഫിക്കറ്റുും നല്‍കുന്നതാണ്.
(9) സംഘാടക സമിതി ആവശ്യപ്പെടുന്ന തീയതിയിലും സമയത്തും സ്ഥലത്തും, രക്ഷകര്‍ത്താവിന്റെ സ്വന്തം ചെലവില്‍ വിദ്യാര്‍ത്ഥിയെ മല്‍സരത്തിനായും, പിന്നീട് സമ്മാനം വാങ്ങുന്നതിനായും എത്തിക്കേണ്ടതാണ്.
(10) മല്‍സരം / മല്‍സര തീയതി / മല്‍സര നിബന്ധനകള്‍ എന്നിവ മാറ്റുന്നതിനു സംഘാടക സമിതിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കുന്നതും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നപക്ഷം സംഘാടക സമിതിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുന്നതുമാണ്.
(11) മല്‍സരാര്‍ത്ഥികളുടെ സൃഷ്ടികള്‍ (ഡ്രോയിംഗ്, പെയിന്റിംഗ്) ഒരുകാരണവശാലും തിരികെ നല്‍കുന്നതല്ല. രചനകളെല്ലാം സംഘാടക സമിതിയുടെ സ്വന്തം ആയിരിക്കുന്നതും, തെരഞ്ഞെടുക്കപ്പെടുന്നവ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കാവുന്നതുമാണ്.
(12) മല്‍സരം നടത്താനുദ്ദേശിക്കുന്ന തിരുവനന്തപുരം മ്യൂസിയം പരിസരത്തില്‍ യാതൊരു കാരണവശാലും മല്‍സരത്തിനായി കൊണ്ടുവരുന്ന വസ്തുക്കളോ മാലിന്യങ്ങളോ (പ്ലാസ്റ്റിക് വസ്തുക്കള്‍, പേപ്പര്‍, വാട്ടര്‍ ബോട്ടിലുകള്‍ മുതലായവ) നിക്ഷേപിക്കുവാന്‍ പാടില്ലാത്തതും, കുട്ടികള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം അവരവര്‍ തന്നെ തിരികെ കൊണ്ടു പോകേണ്ടതും, എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാല്‍, നാശനഷ്ടം വരുത്തുന്നവര്‍ ഉത്തരവാദികളായിരിക്കുന്നതുമാണ്.
(13) സംഘാടക സമിതിയുടെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
എസ്. ബിനു,
കണ്‍വീനര്‍, രചന കമ്മിറ്റി,
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍, സ്റ്റാച്യു, തിരുവനന്തപുരം
മൊബൈൽ: 9745002956
Website: www.ksea.in