സെൻട്രൽ സ്റ്റേഡിയത്തിൽ ഓണം മെഗാ ഫെയർ

18 ഓഗസ്റ്റ് 2023
05:47
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിത കമ്മറ്റി കനലും പരിസ്ഥിതി കമ്മറ്റി തണലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെയറിൽ വിവിധയിനം തുണിത്തരങ്ങൾ, ആഭരണങ്ങൾ, വ്യത്യസ്തങ്ങളായ പായസം അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, ചെടികൾ, കരകൗശല വസ്തുക്കൾ, ഇൻഡോർ പ്ലാൻറുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 22 ന് മെഗാ ഫെയർ സമാപിക്കും.