Bootstrap

ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസികൾക്കുള്ള ഓണസദ്യക്കുളള തുക കൈമാറി

Photo
twbs

18 ഓഗസ്റ്റ് 2023

twbs

15:50

ജാതി മത ചിന്തകൾ ഉണർത്തി വിട്ട് നാടിനെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്ന കാലത്ത് തുല്യതയുടെ പാഠങ്ങളാണ് ഓണം പോലുള്ള ആഘോഷ വേളകളിൽ പങ്കുവയ്ക്കേണ്ടതെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി - കനൽ, ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസികൾക്ക് നൽകുന്ന ഓണസദ്യക്കുളള തുക കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. കനൽ ചെയർപേഴ്സൻ സ. സിന്ധു ഗോപൻ, കൺവീനർ സ. ഐ. കവിത, കെ.എസ്.ഇ.എ. ജന.സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.