ദിവസവേതന ജീവനക്കാർക്കായി നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനം
22 ഓഗസ്റ്റ് 2023
18:48
മാനവ വികസന സൂചികകളിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിന്, അതിന്റെ മുന്നോക്കാവസ്ഥ മൂലം ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ എന്നും 82 ശതമാനം ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കപ്പെട്ട അവസ്ഥയിൽ തനത് നികുതി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ് ആർജ്ജിച്ചാണ് കേരളസർക്കാർ പിടിച്ചുനിൽക്കുന്നതെന്നും ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മറ്റി - കനൽ സെക്രട്ടറിയേറ്റിലെ ദിവസവേതന ജീവനക്കാർക്കായി നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബഹുമാനപ്പെട്ട മന്ത്രി .