കെ.പി.എ.സി. ലളിത; സിനിമ മായിക ലോകം ഭ്രമിപ്പിക്കാത്ത മഹാനടി - സംവിധായകന്‍ രഞ്ജിത്
08 മാര്‍ച്ച് 2022
10:19
കെ.പി.എ.സി. ലളിത സിനിമയുടെ മായിക ലോകം ഒരുതരത്തിലും ഭ്രമിപ്പിക്കാത്ത ആളായിരുന്നുവെന്നും, പേര് സൂചിപ്പിക്കുന്നതു പോലെ ലളിതമായ ജീവിത രീതികളും, സിനിമയിലെ കഥാപാത്രം പോലെയുള്ള ദുഷ്കരമായ നിറഞ്ഞ ജീവിതവുമായിരുന്നു കെ.പി.എ.സി. ലളിതയുടെയെന്നും പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അനുസ്മരിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച "അരങ്ങൊഴിഞ്ഞ അഭിനയ വിസ്മയം" എന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഇ.നാസര്‍ ആധ്യഷ്യം വഹിച്ച പരിപാടിയില്‍, രചന കണ്‍വീനര്‍ എസ്. ബിനു സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ പൂവത്തൂര്‍ ചിത്രസേനന്‍ നന്ദിയും പറഞ്ഞു.