ഇന്‍ഡസ്ട്രീസ് ഏര്യാ സമ്മേളനം

09 മാര്‍ച്ച് 2022
15:35
ഇന്‍ഡസ്ട്രീസ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 9 ഉച്ചക്ക് 2.00 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. എ.എ. ബഷീര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ. പുഷ്പ ഇന്ദുകല രക്തസാക്ഷി പ്രമേയവും സ. ദീപ്തി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇന്‍ഡസ്ട്രീസ് ഏര്യാ കണ്‍വീനര്‍ സ. വിമല്‍ വി. ഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സ. ശോഭന്‍ ബാബു, ആരിമ എസ്. നായര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാറും മറുപടി പറഞ്ഞു. സ. വിമല്‍ വി. ഗോപാല്‍ കണ്‍വീനറും സ. കെ. ജയകുമാര്‍. ജോ. കണ്‍വീനറുമായി 13 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. കെ. ജയകുമാര്‍ സ്വാഗതവും സ. സുമേഷ് എം.ഡി. കൃതഞ്ജതയും അര്‍പ്പിച്ചു