വനിതാ ദിനാചരണം - സ.സി.എസ്.സുജാത

09 മാര്‍ച്ച് 2022
15:48
കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ വനിത കമ്മിറ്റി കനല്‍ വനിത ദിനത്തോടനുബന്ധിച്ച് 2022 മാര്‍ച്ച് 9 ന് വനിത കൂട്ടായ്മ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സ. സി. എസ്. സുജാത കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിച്ചു. കവിതകള്‍ ചൊല്ലിയും പോസ്റ്റര്‍ രചന നടത്തിയും ജീവനക്കാരും പരിപാടിയില്‍ പങ്കാളികളായി. കനല്‍ ചെയര്‍ പേഴ്സണ്‍ സ. സിന്ധു ഗോപന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കനല്‍ കണ്‍വീനര്‍ സ. കവിത ഐ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ. പി. പി. റീന കൃതജ്ഞതയും രേഖപ്പെടുത്തി.