പി. & എ.ആര്‍.ഡി. ഏര്യാ സമ്മേളനം

10 മാര്‍ച്ച് 2022
16:35
പി. & എ.ആര്‍.ഡി. ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 10 ഉച്ചക്ക് 2.00 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. കെ. സജികുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നിഷാജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സ. റെജി രക്തസാക്ഷി പ്രമേയവും ലാല്‍ കെ. കൊച്ചയ്യം അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. & എ.ആര്‍.ഡി. ഏര്യാ കണ്‍വീനര്‍ സ. ബീന പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സില്‍വര്‍ലൈന്‍, ആസ്തി വില്‍പ്പന അവസാനിപ്പിക്കുക എന്നീ വിഷയങ്ങളില്‍ സ. ഷീജ, സ. രേഖ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറിയും മറുപടി പറഞ്ഞു. സ. ബീന പറമ്പില്‍ കണ്‍വീനറും സ. ഗുലാബ് കുമാര്‍ ജോ. കണ്‍വീനറുമായി 14 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. ഷര്‍മ്മി ഉലഹന്നാന്‍ സ്വാഗതവും സ. ബീന പറമ്പില്‍ കൃതഞ്ജതയും അര്‍പ്പിച്ചു