- 1
- 2
നിറമനസ്സോടെ നമുക്ക് നൽകാം ഒരു മാസ വേതനം .
ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിനാണ് നമ്മുടെ കൊച്ചു കേരളം ഇരയാകേണ്ടിവന്നത് . മലയാള മനസ്സുകൾ ഐക്യത്തിന്റെ കോട്ട കെട്ടിയാണ് അപ്രതീക്ഷിത ദുരന്തത്തെ നേരിട്ടത്. ഇച്ഛ ശക്തിയും നിശ്ചയദാർഢ്യവും കൈ മുതലായുള്ള ജനപക്ഷ സർക്കാർ ദുരന്തത്തെ പ്രതിരോധിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചു. ദുരിത ബാധിതർക്ക് കൈത്താങ്ങാകുവാനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ടവർ കൈയയച്ച് സംഭാവനയേകുകയാണ്. പ്രളയത്താൽ തകർക്കപ്പെട്ട നമ്മുടെ കൊച്ചു കേരളത്തെ പുനഃ സൃഷ്ടിക്കുകയാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. നവ കേരള സൃഷ്ടിക്കായി ഒരു മാസത്തെ വേതനം സംഭാവനയേകണമെന്നു ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ലോകത്താകമാനമുള്ള മലയാളികളോട് അഭ്യർത്ഥിച്ചത്. ആ മഹത് യജ്ഞത്തിൽ സർക്കാർ ജീവനക്കാരായ നമുക്കും പങ്കു ചേരാം. കേരളത്തിന്റെ പുനഃ സൃഷ്ടിക്കായി ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് എല്ലാ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു - ജനറൽ സെക്രട്ടറി , കെ.എസ്.ഇ.എ.