Bootstrap

പുരുഷവിഭാഗം വടംവലിയില്‍ ഫിനാന്‍സ് (ഡെവ.) ഏര്യാ ചാമ്പ്യന്മാർ

Photo
twbs

26 ഓഗസ്റ്റ് 2022

twbs

05:29

ഓണാഘോഷങ്ങളുടെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കായികവിഭാഗമായ 'സ്പോര്‍ട്സ്’ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി നടത്തിയ ആവേശകരമായ വടംവലിയില്‍ (പുരുഷവിഭാഗം) ഫിനാന്‍സ് ഡെവലപ്പ്മെന്റ് ടീം വിജയികളായി. അതിവാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ലേബര്‍ ഏരിയായെ പരാജയപ്പെടുത്തിയാണ് വിജയികളായത്. വിജയികള്‍ക്കും റണ്ണറപ്പിനും സംഘടനാ പ്രസിഡന്റ് സ. പി.ഹണിയും ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാറും സമ്മാനം വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിനുള്ള വിശ്രമവേളയില്‍ രണ്ട് ദിവസമായാണ് മത്സരം നടന്നത്. നോക്കൗട്ട് രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഫിക്സ്ചറിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ സംഘടനയുടെ 16 ഏരിയായില്‍ നിന്നുള്ള ടീമുകള്‍ 15 മത്സരങ്ങളില്‍ മാറ്റുരച്ചു. വനിതാ വിഭാഗം ജീവനക്കാര്‍ക്കായി മേഖലാ അടിസ്ഥാനത്തില്‍ 7 ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം ഓഗസ്റ്റ് 29 തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.