Bootstrap

സെക്രട്ടേറിയറ്റിലെ ദിവസ വേതന ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം

Photo
twbs

02 സെപ്റ്റംബര്‍ 2022

twbs

01:21

കേരള സെക്രട്ടേറിയറ്റ് എംപ്ലയോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി കനല്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ബഹു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ - ദേവസ്വം വകുപ്പ് മന്ത്രി സ. കെ. രാധാകൃഷ്മന്‍ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ചു. കനല്‍ ചെയര്‍പേഴ്സണ്‍ സ. സിന്ധുഗോപന്‍ ചടങ്ങിന് അദ്യക്ഷത വഹിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലയോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സ. പി. ഹണി, ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കനല്‍ കണ്‍വീനര്‍ സ.ഐ. കവിത ചടങ്ങിന് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ. റീന പി.പി. നന്ദിയും പറഞ്ഞു.