റ്റി.എ. രാജശേഖരന്റെ നോവൽ 'സെക്രട്ടേറിയറ്റ്' പ്രകാശനം ചെയ്തു
09 ഡിസംബര്‍ 2024
10:37
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചനയുടെ വേദിയിൽ, റ്റി.എ.രാജശേഖരൻ രചിച്ച 'സെക്രട്ടേറിയറ്റ്' എന്ന നോവൽ, എം.വി.ഗോവിന്ദൻ മാസ്റ്റർ, ഡോ. കെ.എസ്. രവികുമാറിന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡൻ്റ് പി.ഹണി അധ്യക്ഷത വഹിച്ച പരിപാടിയിൽ, ചിന്ത പബ്ലിഷേഴ്സ് മാനേജർ ഗോപീ നാരായണൻ, എഡിറ്റർ കെ.എസ് രഞ്ജിത്, സെക്രട്ടേറിയറ്റ് എൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡൻ്റ് എ അബ്ദുൾവാഹിദ്, രചന കൺവീനർ എസ്. ബിനു, ജോയിൻ്റ് കൺവീനർ രശ്മി എ.ആർ എന്നിവർ സംസാരിച്ചു.