Bootstrap

റവന്യൂ ഏര്യാ സമ്മേളനം

Photo
twbs

10 മാര്‍ച്ച് 2022

twbs

16:34

റവന്യൂ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 10 രാവിലെ 10.30 ന് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ജയപാല്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. വര്‍ഷ ലക്ഷ്മണന്‍ രക്തസാക്ഷി പ്രമേയവും സ. ദേവി എസ്. നായര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. റവന്യൂ ഏര്യാ കണ്‍വീനര്‍ സ. അനീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സ. രമ്യ നാണു, സ. ബിജു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറിയും മറുപടി പറഞ്ഞു. സ. ആര്‍. അനീഷ് കുമാര്‍ കണ്‍വീനറും സ. ശ്യാംദീപ് ജോ. കണ്‍വീനറുമായി 13 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. ശ്യാംദീപ് സ്വാഗതവും സ. അനീഷ് കുമാര്‍ കൃതജ്ഞതയും അര്‍പ്പിച്ചു