സംസ്ഥാന കൗൺസിൽ

12 മാര്‍ച്ച് 2022
06:28
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം എകെജി സ്മാരക ഹാളിൽ നടന്നു. യോഗം ബഹു പൊതു മരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി സ: മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗവണ്മെന്റിന്റെ പദ്ധതികൾ വേഗത്തിൽ ജനങ്ങളിലെത്തിച്ചതിലൂടെ എൽ.ഡി. എഫ്-ന്റെ ഭരണത്തുടർച്ചയിൽ സർക്കാർ ജീവനക്കാർ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ എന്ന ചിന്തയോടെ ആവണം ഫയലുകൾ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിലെ ജനപക്ഷ സർക്കാർ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. യോഗത്തിൽ കെ.എസ്.ഇ.എ പ്രസിഡന്റ് സ:പി ഹണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സ:സിന്ധു ഗോപൻ രക്തസാക്ഷി പ്രമേയവും സ: ഇ നാസർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ. എൻ. അശോക് കുമാർ സംഘടനാ - പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രതിനിധി സഖാക്കൾ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ. എൻ.അശോക് കുമാർ ചർച്ചക്ക് മറുപടി പറഞ്ഞു. മാർച്ച് 28, 29 തീയതികളിലെ ട്രേഡ് യൂണിയൻ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാർ നന്ദി പറഞ്ഞു.