നിയമ ഏര്യാ സമ്മേളനം
16 മാര്‍ച്ച് 2022
14:08
നിയമ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 15 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ബൈജു ആര്‍.എച്ച്. അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. രാജലക്ഷ്മി ഐ. ആര്‍. രക്തസാക്ഷി പ്രമേയവും സ. മനു ബി. ആര്‍. അനുശോചന പ്രമേയവും അവതരിപ്പിച്ചു. നിയമ ഏര്യാ കണ്‍വീനര്‍ സ. ജി. ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നീ വിഷയങ്ങളില്‍ സ. പ്രദീപ് എല്‍. പി., സ. മോചലക്കുഞ്ഞ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. എസ്. എസ്. ദീപുവും മറുപടി പറഞ്ഞു. സ. ശ്രീജ ഡി.കെ. കണ്‍വീനറും സ. നൗഷാദ് എസ്. ജോ. കണ്‍വീനറുമായി 14 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. നൗഷാദ് എസ്. സ്വാഗതവും ജി. ഗിരീഷ് കുമാര്‍ കൃതഞ്ജതയും അര്‍പ്പിച്ചു.