Bootstrap

എഡ്യുക്കേഷന്‍ ഏര്യാ സമ്മേളനം

Photo
twbs

17 മാര്‍ച്ച് 2022

twbs

14:26

എഡ്യുക്കേഷന്‍ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 16 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. കെ.പി. ബീന അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. എസ്.എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ. ബി. സുജാത രക്തസാക്ഷി പ്രമേയവും സ. വി. ഷഗില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഡ്യുക്കേഷന്‍ ഏര്യാ കണ്‍വീനര്‍ സ. എ.എസ് ദീപു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. ഇ-ഓഫീസ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍ വലിക്കുക എന്നീ വിഷയങ്ങളില്‍ സ. ഡോളി പി.പി., സ. ലാലു ജെ.എല്‍, എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ.പുത്തനമ്പലം ശ്രീകുമാറും മറുപടി പറഞ്ഞു. സ. ദീപു എ.എസ്. കണ്‍വീനറും സ. ഹേനരാജ് ആര്‍.എസ്. ജോ. കണ്‍വീനറുമായി 10 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. ഹേനാരാജ് ആര്‍.എസ്. സ്വാഗതവും സ. ജഗദീഷ് ബാബു എം. കൃതജ്ഞതയും അര്‍പ്പിച്ചു.