ടാക്സസ് ഏര്യാ സമ്മേളനം
17 മാര്‍ച്ച് 2022
14:27
ടാക്സസ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 16 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ഡി. കെ. ശരത് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി നിഷാജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സ. ബി. ബിജി രക്തസാക്ഷി പ്രമേയവും സ. ഡി. ജയകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടാക്സസ് ഏര്യാ കണ്‍വീനര്‍ സ. നെജിമോന്‍ റ്റി. എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കുക, സെക്രട്ടേറിയറ്റ് ഓപീസ് മാന്വല്‍ നവീകരിക്കുക എന്നീ വിഷയങ്ങളില്‍ സ. എന്‍.എസ്. ബിനുകുമാര്‍, ആനന്ദ് വി.സി. എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാറും മറുപടി പറഞ്ഞു. സ. നെജിമോന്‍ റ്റി. എസ്. കണ്‍വീനറും സ. ഹരികുമാര്‍ ആര്‍. സി. ജോ. കണ്‍വീനറുമായി 14 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. റ്റി. മോഹനകുമാര്‍ സ്വാഗതവും സ. ആര്‍.സി. ഹരികുമാര്‍ കൃതജ്ഞതയും അര്‍പ്പിച്ചു.