Bootstrap

ധനകാര്യ (അഡ്.) ഏര്യാ സമ്മേളനം

Photo
twbs

18 മാര്‍ച്ച് 2022

twbs

15:04

ധനകാര്യ (അഡ്.) ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 17 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. എന്‍. ശാന്തകുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ലത കെ. രക്തസാക്ഷി പ്രമേയവും സ. സി. വി. ബിജുകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ധൻകാര്യ (അഡ്.) ഏര്യാ കണ്‍വീനര്‍ സ. ബി. റാസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. സ. ഫ്രെഡി ജോഷി പ്രമേയം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ.എസ്.എസ് ദീപുവും മറുപടി പറഞ്ഞു. സ. ബി. റാസി കണ്‍വീനറും സ. കെ. വി. വിമല്‍ പ്രസാദ് ജോ. കണ്‍വീനറുമായി 15 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. കെ. വി. വിമല്‍ പ്രസാദ് സ്വാഗതവും സ. വി. അഭിരാമി കൃതജ്ഞതയും അര്‍പ്പിച്ചു.