ഹെല്‍ത്ത് ഏര്യാ സമ്മേളനം
18 മാര്‍ച്ച് 2022
15:06
ഹെല്‍ത്ത് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 17 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ദിലീപ്കുാമര്‍ സി.ഡി. അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. എസ്.എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ. വി. വിജയ ലക്ഷ്മി രക്തസാക്ഷി പ്രമേയവും സ. ബി. റഹിം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹെല്‍ത്ത് ഏര്യാ ജോ. കണ്‍വീനര്‍ സ. അന്‍വര്‍ ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്ന വിഷയത്തില്‍ സ. ഗീതുവിജയന്‍ പ്രമേയം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി പുത്തനമ്പലം ശ്രീകുമാറും മറുപടി പറഞ്ഞു. സ.കൃഷ്മദേവ് കണ്‍വീനറും സ. അന്‍വര്‍ ഹുസൈന്‍ ജോ. കണ്‍വീനറുമായി 10 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. പി.എ. റംജാന്‍ സ്വാഗതവും സ. ജയചന്ദ്രന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.