Bootstrap

ഡെവലപ്പ്മെന്റ് ഏര്യാ സമ്മേളനം

Photo
twbs

18 മാര്‍ച്ച് 2022

twbs

15:07

ഡെവലപ്പ്മെന്റ് ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 18 രാവിലെ 11.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. വി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. നിഷാജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സ. ജി. ആര്‍. ഹര്‍ഷ രക്തസാക്ഷി പ്രമേയവും സ. ഇ. റീജാബീവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡെവലപ്പ്മെന്റ് ഏര്യാ കണ്‍വീനര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നീ വിഷയങ്ങളില്‍ സ. എസ്. മനു ശങ്കര്‍, സ. ആര്‍. പ്രദീപ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി പുത്തനമ്പലം ശ്രീകുമാറും മറുപടി പറഞ്ഞു. സ. മനു എസ്. കണ്‍വീനറും സ. വിജുകുമാര്‍ ജോ. കണ്‍വീനറുമായി 13 അംഗ ഏര്യാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ. ആര്‍. പ്രദീപ് സ്വാഗതവും സ. വിജുകുമാര്‍ കൃതജ്ഞതയും അര്‍പ്പിച്ചു.