ഇലക്ഷന്‍ ഏര്യാ സമ്മേളനം
18 മാര്‍ച്ച് 2022
15:08
ഇലക്ഷന്‍ ഏര്യാ സമ്മേളനം 2022 മാര്‍ച്ച് 18 ഉച്ചക്ക് 2.00 മണിക്ക് കെ.എസ്.ഇ.എ. ഹാളില്‍ നടന്നു. സ. ടി. കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച യോഗം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ആര്‍. ആര്‍. രഞ്ജിത്ത് രക്തസാക്ഷി പ്രമേയവും സ. വി അശ്വതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇലക്ഷന്‍ ഏര്യാ കണ്‍വീനര്‍ സ. അരവിന്ദാക്ഷകുമാര്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, വര്‍ഗ്ഗീയത ചെറുക്കുക എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ക്ക് കണ്‍വീനറും സംഘടനാ സെക്രട്ടറി സ. നിഷാജാസ്മിനും മറുപടി പറഞ്ഞു. സമ്മേളനത്തിന് സ. ജിബിന്‍ഷാ സ്വാഗതവും സ. ഒ.ജി. ശ്യാം കുമാര്‍ കൃതജ്ഞതയും അര്‍പ്പിച്ചു. മേഖല 1 കണ്‍വീനര്‍ - സ. അരവിന്ദാക്ഷ കുമാര്‍ മേഖല 2 കണ്‍വീനര്‍ - സ. ജിബിന്‍ ഷാ മേഖല 3 - കണ്‍വീനര്‍ - സ. ഒ. ജി. ശ്യാംകുമാര്‍