എറണാകുളം മേഖലാ സമ്മേളനം
23 മാര്‍ച്ച് 2022
05:43
എറണാകുളം മേഖലാ സമ്മേളനം 2022 മാര്‍ച്ച് 21 ന് എറണാകുളം പപ്പന്‍ ചേട്ടന്‍ സ്മാരക ഹാളില്‍ നടന്നു. സ. എന്‍. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംഘടനാ സെക്രട്ടറി സ. നാഞ്ചല്ലൂര്‍ ശശികുുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ലിറ്റിന്‍ ബാബു രക്ത സാക്ഷി പ്രമേയവും സ. പി.ജി. സ്വാമി നാഥന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നിര്‍വ്വാഹക സമിതി അംഗങ്ങലായ സ. എസ്. ബിനു, സ. പൂവത്തൂര്‍ ചിത്രസേനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മേഖലാ കണ്‍വീനര്‍ സ. ആര്‍. സേതുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ. ആര്‍ സേതുലാല്‍ കണ്‍വീനറും സ. കെ. ആര്‍ രജീഷ് ജോ. കണ്‍വീനറുമായി 11 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സ. കെ. ആര്‍. രജീഷ് സ്വാഗതവും സ. പി ഹനീഷ് നന്ദിയും അര്‍പ്പിച്ചു.