തൃശ്ശൂര്‍ മേഖലാ സമ്മേളനം
23 മാര്‍ച്ച് 2022
05:46
കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നടപടികള്‍ക്കെതിരെ 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ അണിചേരാന്‍ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തൃശൂര്‍ മേഖലാ സമ്മേളനം തീരുമാനിച്ചു. 2022 മാര്‍ച്ച് 22 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരാണ് മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തത്. സ. പ്രതാപന്‍ പി. കെ. അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംഘടനാ സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ. ഷിജി രക്തസാക്ഷി പ്രമേയവും സ. പ്രീതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.അശോക് കുമാര്‍, വൈ. പ്രസിഡന്റ് സ. ഇ. നാസര്‍, മേഖലാ കണ്‍വീനര്‍ സ.മനോജ് എന്നിവര്‍ സംസാരിച്ചു. സ. മനോജ് കണ്‍വീനറും മണികണ്ഠന്‍ ജോ. കണ്‍വീനറുമായി 10 അംഗ മേഘലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സ. മണികണ്ഠന്‍ സ്വാഗതവും സ. സലീം ഓടയ്ക്കല്‍ നന്ദിയും അര്‍പ്പിച്ചു.