Bootstrap

ദേശീയ പണിമുടക്ക് വിശദീകരണ യോഗം - സ. ആനത്തലവട്ടം ആനന്ദന്‍

Photo
twbs

24 മാര്‍ച്ച് 2022

twbs

09:43

രാജ്യം ഇന്നു കാണുന്ന പുരോഗതി കർഷകരുടേയും തൊഴിലാളികളുടെയും സംഭാവനയാണെന്ന് സി.ഐ.റ്റി.യു. സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ രാജ്യത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകളാണെന്ന് പ്രചരിപ്പിക്കുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് പി. ഹണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ സ്വാഗതം ആശംസിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സാസ്കാരിക വിഭാഗമായ രചനയുടെ ഗായക സംഘം വിപ്ലവഗാനങ്ങൾ ആലപിച്ചു.