നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം
01 ഏപ്രില്‍ 2022
10:29
1973 ല്‍ രൂപം കൊണ്ട കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സമരോജ്ജ്വലമായ 49 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച വെബ്സൈറ്റ് 2021 ഏപ്രില്‍ 1 ന് ഉച്ചയ്ക്ക് 1.30 ന് കെ. എസ്.ഇ.എ. ഹാളില്‍ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സഹനത്തിന്റെയും ത്യാഗത്തിന്റെയും സമരത്തിന്റെയും ചരിത്രമാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷള്ളനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റിലെ ഏറ്റവും വലിയ സംഘടനയെന്ന നിലയില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് വലിയ പ്രാധാന്യമാണുള്ളത്. അതിന്റെ സഹായ സഹകരണങ്ങള്‍ സംഘടനാപരമായും ഔദ്യോഗികപരമായും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും നടത്തിയ പോരാട്ടങ്ങളാണ് കേരളത്തെ മുന്നോട്ട് നയിച്ച ഘടകങ്ങളില്‍ നിര്‍ണ്ണായകമായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ.എസ്.ഇ.എ. ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സ.പി. ഹണി അദ്ധ്യക്ഷനായിരുന്നു. സംഘടനാ സെക്രട്ടറി സ.എസ്.എസ്.ദീപു സ്വാഗതം പറഞ്ഞു.