Bootstrap

അഭിനവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെവിന്‍ കാ‍ര്‍ട്ടറുടെ അവസ്ഥ - ജെയ്ക് സി. തോമസ്

Photo
twbs

04 ഏപ്രില്‍ 2022

twbs

12:04

മനുഷ്യത്വപൂര്‍ണ്ണമായ മാധ്യമ പ്രവര്‍ത്തനം കുറഞ്ഞുവരികയാണെന്നും സെന്‍സേഷണലുകള്‍ക്ക് പുറകെ പോകുന്ന അഭിനവ മാധ്യമ അവതാരകര്‍ക്കും മാധ്യമ പ്രവര്‍ത്തര്‍ക്കും ജനമനസുകളില്‍ ആത്മഹത്യ ചെയ്യപ്പെട്ട കെവിന്‍ കാര്‍ട്ടറുടെ അവസ്ഥയായിരിക്കും ഉണ്ടാവുക എന്നും ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് അഭിപ്രായപ്പെട്ടു. തല്ലി, തകര്‍ത്തു, തുപ്പി എന്ന് തലവാചകം എഴുതിയ അങ്ങേയറ്റത്തെ ഇന്ത്യാ വിരുദ്ധ, തൊഴിലാളി വിരുദ്ധ മനസുള്ള ഒരു മാധ്യമ പ്രവര്‍ത്തകനും മാധ്യമസ്ഥാപനവും, ഐതിഹാസിക സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍, ഗാന്ധിജിയെ തീവ്രവാദിയായും, ഭഗത് സിംഗിനെ ഫ്രോഡായും വിശേഷിപ്പിക്കുമായിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന ഏപ്രില്‍ 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിച്ച "അന്തിചര്‍ച്ചകളിലെ മാധ്യമ ജഡ്ജിമാരും കുടുസ്സുമുറിയിലെ മണ്ഡൂക ചിന്തകളും" എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണി ആധ്യഷ്യം വഹിച്ച പരിപാടിയില്‍, രചന കണ്‍വീനര്‍ എസ്. ബിനു സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ റീന പി.പി. നന്ദിയും പറഞ്ഞു.