സാഹിതി ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് നേടിയ സലിന്‍ മാങ്കുഴിക്ക് ആദരവ്
11 ഏപ്രില്‍ 2022
07:49
ഈ വര്‍ഷത്തെ സാഹിതി ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് നേടിയ പത/UA എന്ന പുസ്തകത്തിലെ കഥകളെക്കുറിച്ച് വിശ്വംഭരന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 4 ന് ഉച്ചയ്ക്ക് കെ.എസ്.ഇ.എ. ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചടങ്ങില്‍ വച്ച് അവാര്‍ഡ് ജേതാവായ സ. സലിന്‍ മാങ്കുഴിയെ സംഘടനാ പ്രസിഡന്റ് സ. പി. ഹണി ആദരിച്ചു. സ. റസിയ കരീം പുസ്തകാവതരണം നടത്തി. തുടര്‍ന്ന് ചര്‍ച്ചയില്‍ സ. കെ.പി.ബീന , സ. ലക്ഷ്മി, സ. സുജാത, സ. സുഭാഷിണി തങ്കച്ചി, സ.സതീജ, സ. ബാബു എന്നിവര്‍ പങ്കെടുത്തു. ഗ്രന്ഥകര്‍ത്താവ് സ. സലിന്‍ മാങ്കുഴി മറുപടി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് സ.ജി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സ. ലക്ഷ്മി പ്രതാപ് സ്വാഗതവും സ. നിഖില്‍ നന്ദിയും പ്രകാശിപ്പിച്ചു.