Bootstrap

ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവ: എംപ്ലോയിസ് ഫെഡറേഷൻ 17-ാം ദേശീയ സമ്മേളനം; പ്രതിനിധി സമ്മേളനം

Photo
twbs

15 ഏപ്രില്‍ 2022

twbs

14:16

ബിഹാറിലെ ബെഗുസരായിയിൽ ആർ ജി കാർണിക് നഗറിൽ ഏപ്രിൽ - 13 മുതൽ 16 വരെ നടക്കുന്ന ASGEF 17ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സി ഐ ടി യു ജനറൽ സെക്രട്ടറി തപൻ സെൻ ഉൽഘാടനം ചെയ്തു. ആൾ ഇന്ത്യാ ഇൻഷൂറൻസ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര, ബെഫി ജനറൽ സെക്രട്ടറി ദേബാശിഷ്ബോസ്, മഞ്ജുൾകുമാർ ദാസ് , സി ഐ ടി യു സംസ്ഥാന സെക്രട്ടറി ഗണേഷ് റാം എന്നിവർ സംസാരിച്ചു. എ ഐ എസ് ജി ഇ എഫ് പ്രസിഡണ്ട് സുഭാഷ് ലംബ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എ.ശ്രീകുമാർ അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച പൂർത്തിയാക്കി. ചർച്ചയിൽ കേരളത്തിൽ നിന്ന് എം. വി. ശശിധരൻ ,ഡോ. ഇ. ടി. ബിന്ദു, കെ. എൻ. അശോക് കുമാർ എന്നിവർ പങ്കെടുത്തു. സമ്മേളനം 16 വരെ തുടരും