Bootstrap

ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവ: എംപ്ലോയിസ് ഫെഡറേഷൻ ദേശീയ സമ്മേളനത്തിന് സമാപനം.

Photo
twbs

17 ഏപ്രില്‍ 2022

twbs

04:51

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ദേശീയ ഫെഡറേഷനായ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ 17 ാം മത് ദേശീയ സമ്മേളനം ബീഹാറിലെ ബെഗു സരായിൽ സമാപിച്ചു. 2022 ഏപ്രിൽ 13 മുതൽ 16 വരെയായിരുന്നു സമ്മേളനം. ഏപ്രിൽ 13 ന് അധ്യാപകരും ജീവനക്കാരും അണിനിരന്ന ഉജ്ജ്വല റാലിയോടെയാണ് ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ചത്. റാലിക്ക് ശേഷം ഗാന്ധി സ്റ്റേഡീയത്തിൽ നടന്ന പൊതു സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ പ്രസിഡണ്ട് അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്തു. 14 ന് RG കാർണിക്ക് നഗറിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സി.ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടരി തപൻസെൻ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് മിശ്ര (ജനറൽ സെക്രട്ടരി , ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ) ദേബാഷിഷ് ബോസ് (ജനറൽ സെക്രട്ടരി , ബെഫി ), ഗണേഷ് ശങ്കർ സിംഗ് (സി.ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി, സ്വാഗത സംഘം ചെയർമാൻ) എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടരി എ.ശ്രീകുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കേരളത്തിൽ നിന്ന് ടി.കെ.എ ഷാഫി ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിൻ മേൽ കേരളത്തിൽ നിന്നും എം വി ശശിധരൻ , ഡോ. ഇ.ടി ബിന്ദു, കെ.എൻ അശോക് കുമാർ എന്നിവരും പങ്കെടുക്കുകയുണ്ടായി. പരിപാടി പ്രമേയത്തിൻമേൽ നടന്ന ചർച്ചയിൽ സി വി ഡെന്നിയാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹോദര സംഘടനകളുടെ സമ്മേളനം ട്രേഡ് യുണിയൻ ഇന്റർനാഷണൽ വൈസ് പ്രസി. ബോലാനാഥ് പൊഖാറേൽ (നേപ്പാൾ) ഉദ്ഘാടനം ചെയ്തു. ആർ എൻ പരാശർ (സെക്രട്ടരി ജനറൽ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ) അഭിവാദ്യം ചെയ്തു. വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡണ്ട് രാംപാരി ഉദ്ഘാടനം ചെയ്തു..ടി.പി ഉഷ, സി.ടി. നുസൈബ, എൻ. സിന്ധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 14 പ്രമേയം സമ്മേളനം അംഗീകരിച്ചു. - 4 ദിവസമായി നടന്ന സമ്മേളനത്തിൽ 24സംസ്ഥാനങ്ങളിൽ നിന്നായി 26 സംഘടനകളെ പ്രതിനിധീകരിച്ച് 485 പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ദിവസവും ബീഹാറിന്റെ തനിമ വിളിച്ചോതിയ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് : സുഭാഷ് ലംബ , ജനറൽ സെകട്ടരി : എ. ശ്രീകുമാർ ട്രഷറർ : ശശികാന്ത് റായ് കേരളത്തിൽ നിന്നും എം.എ അജിത് കുമാറിനെ ദേശീയ സെക്രട്ടരിയായും എൻ ടി ശിവരാജനെ ദേശീയ വെെസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.