ട്രാന്‍സ്ജന്‍ഡര്‍ സമൂഹം അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍
25 ഏപ്രില്‍ 2022
11:31
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിത കമ്മിറ്റി - കനല്‍ 2022 ഏപ്രില്‍ 25 ന് സംഘടിപ്പിച്ച പരിപാടിയില്‍, ട്രാന്‍സ്ജെന്റര്‍ സമൂഹം അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സംസാരിക്കുകയും ട്രാന്‍സ്ജെന്റര്‍ ദമ്പതികളായ ശ്യാമ.എസ്.പ്രഭ, മനു കാര്‍ത്തിക എന്നിവര്‍ തങ്ങളുടെ ജീവിതാനുവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കനല്‍ ചെയര്‍പേഴ്സണ്‍ സ.സിന്ധു ഗോപന്‍ അദ്ധ്യക്ഷയായ പരിപാടിയില്‍ കണ്‍വീനര്‍ സ.കവിത.ഐ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ. റോസ് മേരി പ്രസില്ല കൃതജ്ഞതയും പറഞ്ഞു.